Name:
Location: മാള, keralam, India

ഞാന്‍ അജിത്.കേരളത്തിലെ മോസ്റ്റ് ഡെവലപ്ഡ് ടൌണ്‍ ആയ മാളയുടെ അടുത്തുള്ള പൂപ്പത്തി എന്ന ഗ്രാമം സ്വദേശം.ഇപ്പോള്‍ banglore il കമ്പൂട്ടര്‍ എഞ്ജിനീയര്‍ ആയി പണിയെടുക്കുന്നു.

Thursday, September 28, 2006

എക്സ്പ്രസ്

ത്രിശ്ശൂര്‍ റ്റു ട്രിച്ചി - അധ്യായം 2 - എക്സ്പ്രസ്‌.

ജോലിയില്‍ കേറി ഏകദേശം ഒന്ന് ഒന്നര കൊല്ലം കഴിഞ്ഞു. അപ്പോഴെക്കും ഞാന്‍ ആള്‍മോസ്റ്റ്‌ ഒരു പുലി ആയിരുന്നു. പി.സി , വിന്‍ഡോസ്‌ , പ്രിന്റര്‍ തുടങ്ങിയ ചെറിയ ഇരകളെ കൊല്ലാനും , സെര്‍വര്‍ , യുനിക്സ്‌ തുടങ്ങിയ വല്യ റേഞ്ചിലുള്ള ഇരകളെ ഒറ്റക്കാണെങ്കില്‍ മാന്താനും അല്ലാ വലിയ പുലി (സീനിയര്‍ എഞ്ചിനീയര്‍) കൂടെയുണ്ടെങ്കില്‍ കൊല്ലാനും കരുത്തുള്ള ഒരു കുട്ടിപ്പുലി.

അന്ന് ഒരു ശനിയാഴ്ചയായിരുന്നു. (ചുമ്മാ...അമ്മ തന്നാണേ എനിക്കറിയില്ലാ അന്ന് ശനിയാഴ്ചയായിരുന്നോന്ന്).പതിവു പോലെ ഓഫീസില്‍ വന്ന് ഒരു ടീ അടിച്ചതിനു ശേഷം അന്നത്തെ പ്രോഗ്രാം ചെക്‌ ചെയ്തപ്പ്പ്പോള്‍ മനസ്സിലായി, കാള്‍സ്‌ അസൈന്‍ ചെയ്ത അണ്ണന്‍ എനിക്കിട്ടൊരു പണി തന്നെന്ന്.ഇന്‍ഡ്യാ സിമന്റ്സ്‌ എന്ന കസ്റ്റമറിന്റെ അടുത്താണു അന്നു പോകേണ്ടത്‌.(ശങ്കര്‍ സിമന്റ്സ്‌ ഉണ്ടാക്കുന്ന ഫാക്ടറി). കസ്റ്റമറും അവിടത്തെ സിസ്റ്റംസും നീറ്റ്‌ ആണു, ഒരു പ്രശ്നവുമില്ലാ. ആകെ ഒരു പ്രശ്നമുള്ളത്‌,സംഭവം ഉള്ള സ്ഥലമാണു, ഒരു വിഷുകേറാമൂല. കൃത്യമായി പറഞ്ഞാല്‍ ട്രിച്ചിയില്‍ നിന്ന് ഏകദേശം ഒരു എണ്‍പത്‌ കിലോമീറ്റര്‍ ചെന്നൈ റൂട്ടില്‍ പോയാല്‍ തൊളുതൂര്‍ എന്ന സ്ഥലം വരും, അവിടെ നിന്ന് ഒരു ഇരുപത്തഞ്ച്‌ കിലോമീറ്റര്‍ റൈറ്റ്‌ കട്‌ ചെയ്തുപോയി , വീണ്ടും ഒരു അഞ്ചാറു കിലോമീറ്റര്‍ റൈറ്റില്‍ പോയാല്‍ എത്തുന്ന സ്ഥലം.പേരു പെന്നാടം, പൊന്നു കൊടുക്കാമെന്നു പറഞ്ഞാലും എഞ്ചിനീയര്‍സ്‌ പോകാന്‍ മടിക്കുന്ന സ്ഥലം.

പക്ഷേ, ആത്മാര്‍ഥമായി അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധിയും പിന്നെ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതിയ ദേശങ്ങള്‍ കാണാനും ആഗ്രഹമുള്ളവനായ ഈയുള്ളവനു ആ കാള്‍ ഒരു ബുദ്ധിമുട്ടായേ തോന്നിയില്ല (തോന്നിയിട്ടും വല്യ കാര്യമില്ലത്തതുകൊണ്ടാ).പെട്ടിയും തൂക്കി ഞാനിറങ്ങി, എന്നത്തേയും പോലെ.വണ്ടിയുടെ സൗന്ദര്യം നോക്കാതെ കിട്ടിയ ഒരെണ്ണത്തില്‍ പെടച്ചു കേറി ഞാന്‍ കസ്റ്റമര്‍ സൈറ്റില്‍ എത്തി.ആ ഫാക്ടറിയിലുള്ള മൊത്തം സിസ്റ്റംസിന്റെയും അവരുടെ ബന്ധുക്കളായ പ്രിന്റേര്‍സിന്റെയും പ്രശ്നങ്ങളൊക്കെ പരിഹരിച്ചു വന്നപ്പ്പ്പോഴേക്കും സമയം ഏതാണ്ട്‌ 8 മണിയായി.വളരെ സ്നേഹസമ്പന്നനായ ഐ.ടി. മാനേജര്‍ എന്നെ ട്രിച്ചി ബസ്‌ കിട്ടുന്ന തൊളുതൂര്‍ എന്ന സ്ഥലത്തെത്തിക്കാനുള്ള വണ്ടി ഏര്‍പ്പാട്‌ ചെയ്ത്‌ തന്നു.

പണ്ടു മുതലേ എനിക്കീ ഫാസ്റ്റ്‌,സൂപ്പര്‍ ഫാസ്റ്റ്‌,എക്സ്പ്രസ്‌ ഇനത്തില്‍പ്പെടുന്ന വണ്ടികളെ പ്രത്യേക ഇഷ്ടമാണു.എല്ലാ വണ്ടികളെയും ഓവര്‍ടേക്‌ ചെയ്ത്‌ പോകുന്ന ആ വണ്ടിയില്‍ പോകാന്‍ വളരെ വളരെ ഇഷ്ടമാണു,പ്രത്യേകിച്ചും ഡ്രൈവറുടെ തൊട്ടത്തുള്ള സീറ്റിലിരുന്ന്.ആ റൂട്ടിലാണെങ്കില്‍ കമ്പ്ലീറ്റ്‌ എക്സ്പ്രസ്‌ ബസ്‌ മാത്രമേയുള്ളൂ.അധികം താമസ്സിയാതെ വണ്ടി വന്നു.പെടച്ചു കേറാന്‍ തുടങ്ങിയപ്പോഴേക്കും കണ്ടക്ടറണ്ണന്‍ വിളിച്ചു പറഞ്ഞൂ, ഇരിക്കാന്‍ സീറ്റില്ലാ, ഡ്രൈവറിന്റെ പിന്നിലുള്ള മേക്‌-ഷിഫ്റ്റ്‌ സീറ്റില്‍ അഡ്ജസ്റ്റ്‌ ചെയ്തിരിക്കാമെങ്കില്‍ മാത്രം കേറിയാ മതി.ഇതിപ്പോ കസ്റ്റമര്‍ ചോദിച്ചതും ജിന്ന് , ബാറില്‍ ആകെ സ്റ്റോക്കുള്ളതും ജിന്ന് എന്ന് പറഞ്ഞ മാതിരിയായിപ്പോയി. ഞാന്‍ ഡബിള്‍ ഓകെ പറഞ്ഞ്‌ ടിക്കറ്റുമെടുത്ത്‌ നേരത്തേ പറഞ്ഞ സീറ്റില്‍ കേറിയിരുന്നു.വണ്ടി വിട്ടു, നൂറേ നൂറില്‍.സമയം അപ്പോ ഏതാണ്ട്‌ പത്ത്‌ പത്തരയായിരുന്നു.ഞാനും ഡ്രൈവറണ്ണനുമൊഴിച്ച്‌ എല്ലാവരും ഉറക്കം.അണ്ണന്‍ ആള്‍ ഒരു പുലി ആയിരുന്നു.എതിരേ എന്തു വന്നാലും സ്പീഡ്‌ കുറക്കുന്ന പരിപാടിയേയില്ലാ.അതിപ്പൊ ലൈറ്റ്‌ ഡിം ചെയ്യാതെ വരുന്ന പാണ്ടിലോറിയായാലും അല്ലാ ലൈറ്റേ ഇല്ലാതെ വരുന്ന ചൊട്ടാ വണ്ടിയായാലും. കാര്‍ റേസ്‌ വീഡിയോ ഗെയിം മാതിരി കക്ഷി ഡൈവ്‌ ചെയ്തും വീശിയൊടിച്ചും വണ്ടി പറപ്പിക്കുകയാണു.എനിക്ക്‌ ഒരു സകലം പേടി തോന്നുന്നുണ്ടോ എന്നൊരു സംശയമില്ലായ്കയില്ലായിരുന്നില്ല.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അതാ കാക്കി ഷര്‍ട്ടിട്ട വേരൊരണ്ണന്‍ ഉറക്കച്ച്ടവോടെ ഡ്രൈവര്‍ കാബിനിലേക്ക്‌ കടന്നു വരുന്നു.കക്ഷി കുറച്ച്‌ തണ്ണിയൊക്കെയടിച്ച്‌ (വെറും പച്ചത്തണ്ണി) മുഖമൊക്കെ കഴുകി മൊത്തം ഫ്രഷ്‌ ആയി. നമുക്ക്‌ സംഭവം പിടി കിട്ടി.ലോങ്ങ്‌ റൂട്‌ വണ്ടിയായതിനാല്‍ (ചെന്നൈ-കന്യാകുമാരി) രണ്ട്‌ ഡ്രൈവേര്‍സ്‌ ഉണ്ട്‌, ആള്‍ ഒരു ഉറക്കമൊക്കെ കഴിഞ്ഞ്‌ ഡ്യൂടിയില്‍ കേറാന്‍ വന്നതാണു.

ഞാന്‍ ഹാപ്പി ആയി.കുറച്ചു നേരമായി ഒരു മൂത്രശങ്ക.ഡ്രൈവര്‍ മാറാന്‍ വേണ്ടി വണ്ടി നിര്‍ത്തുമ്പോള്‍ കാര്യം സാധിക്കാം.അങ്ങനെ വിചാരിച്ചു കൊണ്ടിരിക്കുമ്പോഴാണു അണ്ണന്മാര്‍ രണ്ട്‌ പേരും ആ പരിപാടി ചെയ്തത്‌.രണ്ടാം നമ്പര്‍ ഡ്രൈവര്‍ ബോണറ്റില്‍ കേറിയിരുന്ന് സ്റ്റിയറിങ്ങില്‍ പിടിക്കുന്നു,മെയിന്‍ ഡ്രൈവര്‍ എഴുന്നേല്‍ക്കുന്നൂ,കക്ഷി ഡ്രെവര്‍ സീറ്റിന്റെ വലത്തേ സൈഡില്‍ കൂടെ പിന്നിലേക്ക്‌ മാറുന്നു.ഈ സമയത്ത്‌ മറ്റേ ഡ്രൈവറണ്ണന്‍ സ്റ്റിയറിങ്ങില്‍ നിന്ന് പിടി വിടാതെ ബോണറ്റില്‍ നിന്ന് ഡൈവ്‌ ചെയ്ത്‌ ഡ്രൈവര്‍ സീറ്റിലേക്ക്‌ മാറുന്നു.വണ്ടി അപ്പോഴും ഓടുന്നുണ്ട്‌,ആക്സിലറേറ്ററില്‍ നിന്ന് കാലെടുത്തതുകൊണ്ട്‌ ശകലം സ്പീഡ്‌ കുറഞ്ഞു,അത്രേയുള്ളൂ.ഈ സര്‍ക്കസ്‌ ഷോ എല്ലം കണ്ട്‌ ആകെ നെഞ്ചിടിച്ച്‌ എന്റെ മൂത്രശങ്കയെല്ലം ആവിയായിപ്പോയി.എന്റമ്മേ ...ആ കശ്മലന്മ്മാരെ സമ്മതിക്കണം.ഏതാണ്ട്‌ പത്തു നാല്‍പ്പത്‌ പേരുടെ ജീവന്‍ കയ്യില്‍ വച്ചോണ്ടായിരുന്നല്ലോ അവരുടെ കളി.വണ്ടി എവിടെക്കൊണ്ടെങ്കിലും താങ്ങിയാല്‍ ആദ്യം പോകുന്ന് പ്രൈസ്‌ ജീവന്‍ എന്റേയും.

എന്തായാലും എക്സ്പ്രസ്‌ ബസ്സിനോടുള്ള എന്റെ ഐ ലവ്‌ യൂ അന്നോടെ തീര്‍ന്നു.അതേല്‍ പിന്നെ ഈ പറഞ്ഞ ശകടത്തില്‍ കേറിയാല്‍ മുന്‍പിലിരിക്കുന്ന പരിപാടിയും അന്നോടെ നിര്‍ത്തി.

11 Comments:

Blogger സൂര്യോദയം said...

അളിയന്‍സേ... ഈ പോസ്റ്റ്‌ നേരത്തെ തന്നെ കമന്റാന്‍ നോക്കിയതാണ്‌... ഇപ്പോ ഒ.കെ. ആയി...

അണ്ണന്മാര്‌ ഇതല്ല ഇതിന്റെ അപ്പുറം കാണിക്കും മോനേ...

നന്നായിരിക്കുന്നു വിവരണം...

September 28, 2006 12:03 PM  
Blogger അളിയന്‍സ് said...

പണ്ടു മുതലേ എനിക്കീ ഫാസ്റ്റ്‌,സൂപ്പര്‍ ഫാസ്റ്റ്‌,എക്സ്പ്രസ്‌ ഇനത്തില്‍പ്പെടുന്ന വണ്ടികളെ പ്രത്യേക ഇഷ്ടമാണു.എല്ലാ വണ്ടികളെയും ഓവര്‍ടേക്‌ ചെയ്ത്‌ പോകുന്ന ആ വണ്ടിയില്‍ പോകാന്‍ വളരെ വളരെ ഇഷ്ടമാണു,പ്രത്യേകിച്ചും ഡ്രൈവറുടെ തൊട്ടത്തുള്ള സീറ്റിലിരുന്ന്.

ഈ ഇഷ്ടം തീരാന്‍ ഇടയാക്കിയ ഒരു സംഭവകഥ....

September 28, 2006 12:05 PM  
Blogger സു | Su said...

ഞാനെങ്ങാനും ആയിരുന്നെങ്കില്‍ ഐ ലവ് യൂ വണ്ടി, എന്നത് പോയിട്ട്, അങ്ങനെയുള്ള വണ്ടികള്‍ കാണുമ്പോഴേ പേടിക്കുമായിരുന്നു.

September 28, 2006 12:21 PM  
Blogger കലേഷ്‌ കുമാര്‍ said...

ഇത് വായിച്ചപ്പം എനിക്കൊരു ചങ്കിടിപ്പ്!

ദൈവമേ, ഒരുപാട് തവണ ചെന്നൈ-കന്യാകുമരി അരശ് വിരൈവ് പേരുന്തില്‍ യാത്ര ചെയ്തിട്ടുണ്ട് - പകലും രാത്രീം!

September 28, 2006 12:40 PM  
Blogger shefi said...

രജനിയണ്ണന്റെ ശിങ്കിടികളല്ലെ . ഇത്‌ പ്രതീക്ഷിച്ചാല്‍ മതിയോ?????

September 28, 2006 2:38 PM  
Blogger ദില്‍ബാസുരന്‍ said...

അളിയാ,
പി.സി , വിന്‍ഡോസ്‌ , പ്രിന്റര്‍ തുടങ്ങിയ ചെറിയ ഇരകളെ കൊല്ലാനും , സെര്‍വര്‍ , യുനിക്സ്‌ തുടങ്ങിയ വല്യ റേഞ്ചിലുള്ള ഇരകളെ ഒറ്റക്കാണെങ്കില്‍ മാന്താനും അല്ലാ വലിയ പുലി (സീനിയര്‍ എഞ്ചിനീയര്‍) കൂടെയുണ്ടെങ്കില്‍ കൊല്ലാനും കരുത്തുള്ള ഒരു കുട്ടിപ്പുലി.

ഈ പ്രയോഗം കലക്കി.

ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു?

September 28, 2006 3:31 PM  
Blogger വല്യമ്മായി said...

നന്നായി എഴിതിയിരിക്കുന്നു.വിശേഷങ്ങള്‍ ഇനിയും പോരട്ടെ

September 28, 2006 3:40 PM  
Blogger അലിഫ് /alif said...

അളിയന്‍സേ വിവരണം അടിപൊളി. എന്റെ ഏറ്റവും വലിയ വിനോദങ്ങളിലൊന്നാണ് ലവിടിരുന്നുള്ള യാത്ര. ലവന്മാരുടെ സര്‍ക്കസ് കുറെ കണ്ടിട്ടുമുണ്ട്. നമ്മള്‍ ആസ്വദിക്കുന്നുണ്ട് എന്നു കണ്ടാല്‍ ചില നമ്പറുകള്‍ ഇറക്കുന്ന അണ്ണന്മാരും ഉണ്ട്. ഇപ്പോഴും കൊതിക്കുന്നു, അങ്ങനെത്തെ ഒരു യാത്രയ്ക്ക്.ഇത് കൂടി വായിച്ചപ്പോള്‍ ആഗ്രഹം കൂടി. നന്ദി.

September 29, 2006 10:46 AM  
Blogger അളിയന്‍സ് said...

കമന്റിയ എല്ലാവര്‍ക്കും താങ്ക്സ്ണ്ട് ട്ടാ....

October 01, 2006 8:53 AM  
Anonymous Anonymous said...

nee aaalu kalakkunnundallo ...
pakshe neee ninne puli ennu viseshippichath enikkishtamayilla...
KAzhutha ppuli enna viseshanamanu ninakk nannayi cheruka..

shinoj

October 06, 2006 5:56 PM  
Blogger സുധി അറയ്ക്കൽ said...

കൊള്ളാം.ഭയങ്കര ഇഷ്ടായി.

September 08, 2017 3:33 PM  

Post a Comment

Links to this post:

Create a Link

<< Home