Name:
Location: മാള, keralam, India

ഞാന്‍ അജിത്.കേരളത്തിലെ മോസ്റ്റ് ഡെവലപ്ഡ് ടൌണ്‍ ആയ മാളയുടെ അടുത്തുള്ള പൂപ്പത്തി എന്ന ഗ്രാമം സ്വദേശം.ഇപ്പോള്‍ banglore il കമ്പൂട്ടര്‍ എഞ്ജിനീയര്‍ ആയി പണിയെടുക്കുന്നു.

Tuesday, September 12, 2006

മാഫിയ

1993 സെപെറ്റെംബര്‍ 29. 30 ആം തീയതിയുടെ കറക്റ്റ്‌ തലേ ദിവസം. സ്ഥലം ഗവര്‍മന്റ്‌ സ്കൂള്‍ ഐരാണിക്കുളം,പത്താം ക്ലാസ്‌ ബി. അവിടെ കൂടിയിരുന്ന് കുറച്ചു പേര്‍ ഒരു ഒടുക്കത്തെ പ്രോജക്ട്‌ പ്ലാന്‍ ചെയ്യുകയാണു. സംഭവം എന്താണെന്നല്ലെ.. നാളെയാണു മാഫിയ ഇറങ്ങുന്നത് .നമ്മുടെ താടിക്കാരന്‍ കൈലാസം വീട്ടില്‍ ഷാജിച്ചേട്ടന്‍ സംവിധാനിച്ച, ഇപ്പൊഴത്തെ തമിഴ്‌ സൂപ്പര്‍ സ്റ്റാര്‍ വിക്രം സഹനടനായി അഭിനയിച്ച (ആ സമയത്തൊക്കെ കക്ഷിക്കു അതായിരുന്നല്ലൊ പണി),സില്‍ക്‌ സ്മിത ചേച്ചിയുടെ ഒരു ഒടുക്കത്തെ പാട്ടുള്ള , സര്‍വോപരി തോക്കുഭഗവാന്‍ സുരേഷ്‌ ഗൊപിയണ്ണന്‍ അഭിനയിച്ച 'മാഫിയ' എന്ന പടത്തിന്റെ കാര്യമാ പറഞ്ഞത്‌.അത്‌ ഫസ്റ്റ്‌ ദിവസം ഫസ്റ്റ്‌ ഷോ കണ്ടേ പറ്റൂ.. ഇതാണു പ്രൊജക്റ്റിന്റെ ആത്യന്തിക ലക്ഷ്യം.

ഇനി എന്നെ പറ്റി പറയാം.ഞാന്‍ ക്ലാസിലെ മാന്യന്‍.ബാക്ക്‌ ബഞ്ചിലിരുന്ന് അലമ്പ്‌ കാണിക്കാത്ത പെണ്‍പിള്ളേ അടുത്ത്‌ പഞ്ചാര അടിക്കാത്ത പരീക്ഷയില്‍ കോപ്പി അടിക്കാത്ത അലമ്പു പിള്ളേരുടെ കൂടെ *** ബുക്ക്‌ നോക്കാത്ത ഒരു സല്‍ഗുണസമ്പന്നന്‍... ഇങ്ങനെയുള്ള എനിക്ക്‌ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പടത്തിനു പോകുന്ന പരിപാടിയില്‍ എന്തു കാര്യം എന്നു ആരും വിചാരിക്കണ്ട. ഞാന്‍ ആക്ചൊലി ആരാണെന്നുള്ള കാര്യം എനിക്കല്ലെ അറിയൂ.മുന്‍പേ പറഞ്ഞ കാര്യങ്ങളെല്ലാം ചുമ്മ ഒരു ഷോ.ആല്ലെങ്കിലേ തലസ്ഥാനവും എകലവ്യനും കണ്ടതില്‍ പിന്നെ ഞാന്‍ അങ്ങേരുടെ ഒരു കൊച്ചു ഫാന്‍ ആയിപ്പോയിരുന്നു.

അങ്ങനെ ആ പ്രോജക്ടില്‍ ഞാനും ഒരു മെംബര്‍ ആയി. പ്രോഗ്രാം എല്ലാം ചാര്‍ട്ടര്‍ ചെയ്തു. കെ.എസ്‌.യു വിന്റെ അനിഷേധ്യ നേതാവായ ജോസപ്പന്‍ ആണു പ്രോജക്ട്‌ ലീഡര്‍. പടം റിലീസ്‌ ആവുന്ന തിയ്യേറ്റര്‍ ഏറ്റവും അടുത്തുള്ളത്‌ ഒന്ന് ചാലക്കുടി സുരഭിയും പിന്നൊന്ന് കൊടുങ്ങല്ലൂര്‍ മുഗളും ആയിരുന്നു. ഗൂഗിള്‍ എര്‍ത്‌ വഴി ഒന്നു ലൊകേറ്റ്‌ ചെയ്ത്‌ കൊടുങ്ങല്ലൂര്‍ക്കു പോകാന്‍ ഒന്നര കിലോമീറ്റര്‍ കുറവാണെന്നു കണ്ടുപിടിച്ചതു ഞാന്‍. ഐരാണിക്കുളത്തു നിന്ന് പൂപ്പത്തി (എന്റെ ജന്മദേശം) , പൊയ്യ,കൃഷ്ണന്‍ കോട്ട വഴി കൊടുങ്ങല്ലൂര്‍ - റൂട്ട്‌ ഡാറ്റ എല്ലാം അവരൊരുടെ ബെന്‍സ്‌,ബി.എം.ഡബ്ലിയു,ടൊയൊട്ടൊ (ഹീറോ ജെറ്റ്‌,ബി.എസ്‌.എ,റാലി) യിലെ 32 ബിറ്റ്‌ ചിപ്പില്‍ ഫീഡ്‌ ചെയ്തു.ഞാന്‍ പൂപ്പത്തിക്കാരന്‍ ആയതു കൊണ്ട്‌ കാലത്ത്‌ തന്നെ ഐരാണിക്കുളത്തേക്കു വച്ചു പിടിക്കേണ്ട കാര്യമില്ല. പൂപ്പത്തിയില്‍ വച്ചു എനിക്ക്‌ വാഹന ജാഥയില്‍ ജോയിന്‍ ചെയ്യാം.കൂടെ എന്റെ അയല്‍വ്വാസിയായ മിസ്റ്റര്‍.മധു.വി.ഡി യും ഉണ്ട്‌. അപ്പോളാണു ഒരു ചെറിയ പ്രശ്നം. ഏന്റെ ഹോണ്ടാ സിറ്റി (ബി.എസ്‌.എ എസ്‌.എല്‍.ആര്‍) 200 കിലോമീറ്ററിനു മേലെ സ്പീഡില്‍ പൊവില്ല. അതും കൊണ്ട്‌ കൊടുങ്ങല്ലൂര്‍ എത്തുമ്പോഴേക്കും സുരേഷ്ഗോപി എല്ലാവരേയും വെടി വച്ചു കോന്നിട്ടുണ്ടാകും. എന്തു ചെയ്യും ? ഐഡിയ. എന്റെ ആത്മാര്‍ത്ഥ സുഹ്രുത്തായ സനില്‍ പുതിയ പാജിറോ (ഹീറോ റോയല്‍) മേടിച്ചിട്ടു കഷ്ടി ഒരു ആഴ്ചയേ ആകുന്നുള്ളൂ. പുതിയ വൈഫിനെ (യു ഷുഡ്‌ ഹാന്റില്‍ യുവര്‍ വെഹിക്കിള്‍ ആസ്‌ യുവര്‍ വൈഫ്‌ എന്നാണല്ലൊ)എനിക്കു ഒരു ദിവസത്തേക്ക്‌ തരാന്‍ അവനു മനപ്രയാസമുണ്ടായിരുന്നെങ്കിലും ഫ്രെന്റ്ഷിപ്പിന്റെ പുറത്തു അവന്‍ സമ്മതിച്ചു. കാലത്തു എഴരക്ക്‌ ഞാന്‍ പൂപ്പത്തി ജങ്ക്ഷനില്‍ എത്തി വെയ്റ്റ്‌ ചെയ്യും. മധു സനിലിന്റെ കയ്യില്‍ നിന്നു സൈക്കിള്‍ വാങ്ങി എന്നെ മീറ്റ്‌ ചെയ്യും.ഏഴെമുക്കാലോടെ ബാക്കി അലവലാതികള്‍ വരുമ്പോല്‍ ഞങ്ങള്‍ ജോയിന്‍ ചെയ്യും.പ്രോജക്ട്‌ പ്ലാന്‍ സീല്‍ഡ്‌.

അങ്ങനെ സുരേഷ്ഗോപിയുടെ അടിയും വെടിയും തെറിയും മനസ്സില്‍ കേട്ടും കണ്ടും കൊണ്ട്‌ കാലത്തു തന്നെ ഞാന്‍ ഓണ്‍ ദി സ്പോട്ടില്‍ എത്തി. സമയം എഴര കഴിഞ്ഞു 7.35 ആയി,7.45 ആയി ,7.50 ആയി എന്നിട്ടും മധുവിനെ കാണാനില്ല.അപ്പോളതാ ഷുമാക്കറും നരന്‍ കാര്‍ത്തികേയനുമെല്ലാം ബെല്ലടിച്ചു കൊണ്ട്‌ ബൈപാസ്‌ വഴി ചീറിപ്പായുന്നു,എന്നെ ഒരു മൈന്‍ഡ്‌ പൊലും ചെയ്യാതെ. 8 മണി ആയി , ഏഹെ..മധു വരുന്ന ഒരു ലക്ഷണവുമില്ല. ഇനി സനില്‍ വാക്കു തെറ്റിച്ചൊ..? എടാ കശ്മലാ നീ അടുത്ത പരീക്ഷായാകുമ്പോള്‍ എന്റെ അടുത്തു തന്നെ ബുക്കും ചോദിച്ചു വരും,അപ്പൊ നിനക്കു ഞാന്‍ വച്ചിട്ടുണ്ട്‌.8.15 ആയപ്പോള്‍ ഞാന്‍ ഗണപതിക്ക്‌ വച്ചത്‌ കാക്ക കൊണ്ടോയല്ലൊ എന്നു വിചാരിച്ചു കൊണ്ട്‌ എന്റെ ആദ്യത്തെ 'ക്ലാസ്‌ കട്ട്‌ ചെയ്തു സിനിമ കാണല്‍ പരിപാടി' ചീറ്റിപ്പോയതിന്റെ വിഷമമത്തില്‍ മധുവിനെയും സനിലിനേയും പത്തിരുപത്തഞ്ച്‌ തെറിയും പറഞ്ഞു കൊണ്ട്‌ മന്തം മന്തം സ്കൂളിലേക്കു നടന്നു.

സ്കൂള്‍ എത്തുന്നതിനു തൊട്ടു മുന്‍പുള്ള ഒരു കേറ്റത്തു വച്ചു അതാ പിന്നില്‍ നിന്നു ഒരു ബെല്ലടി. ഞാന്‍ തിരിഞ്ഞു നൊക്കി. ദേ വരണൂ മധുവും സനിലും.'എടാ നിങ്ങള്‍ ആഞ്ഞു ചവിട്ടി വിട്ടോ' എന്നു പറഞ്ഞു കൊണ്ട്‌ അവന്‍ സ്റ്റിയറിംഗ്‌ മധുവിനു കൈമാറി. ആത്മാര്‍ഥ സുഹ്രുത്തിനെ തെറ്റിദ്ധരിച്ചതിലുള്ള വിഷമം പടം കണ്ടതിനു ശേഷം പാശ്ചാത്തപിച്ചു തീര്‍ക്കാം എന്നു വിചാരിച്ചു കൊണ്ട്‌ ഞാന്‍ കാരിയറില്‍ ഓടി കയറി. വണ്ടി ഓട്ടോ ഗിയര്‍ ആയതുകൊണ്ട്‌ വിതിന്‍ ടെന്‍ സെക്കന്റ്സ്‌ സ്പീഡ്‌ 101.1 കിലോമീറ്റര്‍ പേര്‍ അവര്‍ ആയി. ഒരു കൊതു പോലിരിക്കുന്ന മധിവിനു ഇത്രയും ശക്തിയോ ? മുന്‍പേ പോയ എല്ലാ അലവലാതികളേയും കൃഷ്ണന്‍ കോട്ട കടത്തില്‍ (ചങ്ങാട ഫെറി) വച്ചു പിടിക്കാം എന്നു പറഞ്ഞു കൊണ്ട്‌ ആക്സിലറേറ്ററില്‍ മധു കാല്‍ ആഞ്ഞമര്‍ത്തി.കുറച്ചു സമയം കഴിഞ്ഞു പൂപ്പത്തി വൈദ്യശാല കേറ്റം എത്തിയപ്പൊഴേക്കും മധുവിന്റെ ചാര്‍ജ്‌ തീര്‍ന്നു.ഒന്നും ആലോചിക്കാതെ പാജിറോ ഓടിക്കാന്‍ രണ്ടാം ക്ലാസ്സിലേ പഠിച്ച ഞാന്‍ ഡ്രൈവിംഗ്‌ സീറ്റില്‍ കേറി.മധു ഒരു സപ്പോര്‍ട്ടിനായി തള്ളിക്കൊണ്ടു പിന്നാലെയും.

പെട്ടെന്നാണതു സംഭവിച്ചത്‌..!! എതിരേ നിന്നു ഒരു 1947 മോഡല്‍ അംബാസഡര്‍(ഹെര്‍കുലീസ്‌) 150 കിലോമീറ്റര്‍ സ്പീഡില്‍ വരുന്നു,ബെല്ലും ബ്രേക്കുമില്ലാതെ. ഒരു നിമിഷം ഞാന്‍ പഠിച്ച ഡ്രൈവിംഗ്‌ ബാലപാഠങ്ങള്‍ മറന്നു.ഞാന്‍ വണ്ടി വലത്താട്ടു ഒടിച്ചു.പിന്നെ എന്താണു സംഭവിച്ചതെന്ന് എനിക്കറിയില്ല. റോഡില്‍ നിന്നു എഴുന്നേല്‍ക്കുമ്പോല്‍ ഷര്‍ട്ടില്‍ ആകെ ചോര.ഓപ്പൊസിറ്റ്‌ വന്നവന്‍ ഒരു ഇറച്ചിവെട്ടുകാരനായിരുന്നു. അവന്റെ വണ്ടിയുടെ ഡിക്കിയില്‍ കമ്പ്ലീറ്റ്‌ ഫ്രഷ്‌ മട്ടനും. എല്ലാം എന്റെ മേത്ത്‌. എന്റെ വണ്ടിയിലേക്ക്‌ നോക്കിയപ്പോഴാണു നടുക്കുന്ന ആ സത്യം ഞാനറിഞ്ഞത്‌.ഫ്രണ്ടിലെ വീല്‍ ഒമ്പതാം ക്ലാസ്സ്‌ ബയോളജി ക്ലാസില്‍ പടിച്ച ഡി.എന്‍.എ യുടെ പടം പോലെ ആകെ വളഞ്ഞുതിരിഞ്ഞിരിക്കുന്നു.ഈശ്വരാ കഴിഞ്ഞയാഴ്ച മേടിച്ച ,ഫസ്റ്റ്‌ സര്‍വീസ്‌ പോലും ആകാത്ത,ദിവസത്തില്‍ 3 നേരം സനില്‍ കഷ്ടപ്പെട്ടു ക്ലീന്‍ ചെയ്യുന്ന പാജിറോയുടെ സ്ഥിതി..!!.മറ്റേ ഓള്‍ഡ്‌ അംബസഡറിന്റെ ഫ്രന്റിലെ വീല്‍ കാണാനേ ഇല്ല. അതിന്റെ കമ്പിയെല്ലാം ദേ കാനയില്‍ കിടക്കുന്നു. ഞാന്‍ മലയാളം ഭാഷയിലെ കുറച്ചു പുതിയ തെറികള്‍ അന്നാണു കെട്ടത്‌,ഇറച്ചിവെട്ടുകാരന്റെ വായില്‍ നിന്ന്. ട്രാഫിക്‌ റൂള്‍സിനെ പറ്റി നല്ല അവബോധമുള്ള ആ നല്ല മനുഷ്യന്‍ ഞാനാണു കുറ്റക്കാരന്‍ എന്നും കോമ്പെന്‍സേഷന്‍ ആയി 100 രൂപ ഉടനെ വേണമെന്നുമുള്ള സിമ്പിള്‍ ഡിമാന്‍ഡ്‌ എന്റെ മുന്നിലെക്കിട്ടു. "കയ്യില്‍ ചേഞ്ച്‌ ഇല്ല ചേട്ടാ, 500 രൂപയുടെ നോട്ടാ" എന്ന് എനിക്കു പറയാന്‍ തൊന്നിയില്ല.കാരണം കയ്യില്‍ ആകെ ഉള്ളതു മുഗള്‍ തീയെറ്റരിലെ സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ്‌ റേറ്റ്‌ ആയ 8 രൂപയും പിന്നെ ഇന്റര്‍വെല്‍ സമയത്ത്‌ സമൂസ തിന്നാനുള്ള ഒരു രൂപയുമായിരുന്നു.മധുവിന്റെ കാര്യവും സെയിം.ഇനിയിപ്പൊ എന്തു ചെയ്യും. ഇങ്ങേരാണെങ്കില്‍ ഓരോ 10 സെക്കന്റിനും ഒരൊ പുതിയ തെറികള്‍ പറഞ്ഞു കൊണ്ട്‌ എന്റെ മലയാളം വൊകാബുലറി ഡെവലപ്‌ ചെയ്തുകൊണ്ടിരിക്കുകയാണല്ലൊ ദൈവമേ. അപ്പൊഴാണു ദൈവദൂതനെപ്പോലെ ഒരു ചേട്ടന്‍ ആ വഴി വന്നത്‌. കക്ഷി അവിടത്തെ വാര്‍ഡ്‌ മെംബര്‍ ആണു പോലും.സംഭവം കേട്ടു കഴിഞ്ഞു കക്ഷി "നാട്ടാമൈ തീര്‍പ്പു" ശൊല്ലി. ആരും ആര്‍ക്കും കൊമ്പെന്‍സേഷന്‍ കൊടുക്കണ്ട.(അവിടെ നടന്ന വാദപ്രതിവാദങ്ങളെപ്പറ്റി ഞാന്‍ വിവരിക്കുന്നില്ല) ഹവ്വൗവര്‍ എന്റെ വിഷമം അപ്പോഴും തീര്‍ന്നില്ല. വണ്ടി ഗാരേജില്‍ കേറ്റണം,സനിലിനോട്‌ കാര്യം പറയണം,ഫിനാന്‍സ്‌ അറേഞ്ച്‌ ചെയ്യണം..ഈശ്വരാ... തല്‍കാലം വണ്ടിയുടെ ഫ്രണ്ട്‌ വീല്‍ മധുവും ബാക്കി മൊത്തം പാര്‍ട്സ്‌ ഞാനും എടുത്തു കൊണ്ട്‌ പൂപ്പത്തി സിറ്റിയെ ലക്ഷ്യമാക്കി നടന്നു. കാണുന്നവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം റിപ്ലൈ കൊടുക്കാതെ നേരെ തിലകന്‍ ചേട്ടന്റെ സൈക്കിള്‍ കടയിലേക്ക്‌.

ചേട്ടന്‍ മൊത്തം ഒന്നു സ്കാന്‍ ചെയ്തിട്ട്‌ ക്വോട്ടേഷന്‍ തന്നു. 2 ഡേയ്സ്‌ ഡെലിവറി പിരീഡ്‌, 100 റുപീസ്‌ എസ്റ്റിമേറ്റഡ്‌ കൊസ്റ്റ്‌, നോ റിഡക്ഷന്‍. എന്റമ്മേ... ഇതിപ്പൊ 100 രൂപ എന്നൊക്കെ പറഞ്ഞാല്‍ എന്റെ 2 കൊല്ലത്തെ പോക്കറ്റ്‌ മണി ആയല്ലൊ..ഒറ്റയടിക്ക്‌ ഇത്‌ എവിടെ നിന്നുണ്ടാക്കാനാ ??? മാര്‍ച്ച്‌-ഏപ്രില്‍ സമയത്താണെങ്കില്‍ കശുവണ്ടി വിറ്റിട്ടെങ്കിലും കുറച്ചു പൈസാ ഉണ്ടാക്കാമായിരുന്നു.കൂലങ്കഷമായ ഒരു ചര്‍ച്ചയുടെ അവസാനം വീട്ടീ പോയി ഫാദര്‍ജിയുടെ കാലില്‍ തന്നെ വീഴാന്‍ തന്നെ തീരുമാനിച്ചു.
നേരെ സ്കൂളിലെക്ക്‌ നടന്നു.ഓണ്‍ ദി വേ പഞ്ചായത്ത്‌ കിണറില്‍ നിന്ന് വെള്ളം കോരി ഡ്രസ്സ്‌ ക്ലീന്‍ ചെയ്തു.അവിടെ ചെന്നപ്പോള്‍ ഓരോരുത്തുരുടെ ചൊദ്യങ്ങള്‍. പടം ഇത്ര പെട്ടെന്ന് തീര്‍ന്നോ,സുരെഷ്ഗോപിയണ്ണന്‍ കലക്കിയോ, സില്‍കിന്റെ ഡാന്‍സ്‌ എപ്പടി? ഇതിനൊന്നും മറുപടി പറയാതെ ഞാന്‍ ജിയോഗ്രഫി ബുക്‌ എടുത്ത്‌ തേക്കെ അമേരിക്കയിലെ കാലാവസ്ഥയുടെ പ്രത്യേകതകളെപറ്റി പഠിക്കാന്‍ തുടങ്ങി.ഒരു അര മണിക്കൂര്‍ കഴിഞ്ഞില്ലാ, ദേ വരണൂ പടത്തിനു പോയ ബാക്കി വാനരന്മാര്‍. ദൈവമേ.. ഇവന്മാരും വല്ല ഇറച്ചിവെട്ടുകാരനെയും പോയി ഇടിച്ചോ എന്നു ചിന്തിച്ചു കൊണ്ട്‌ കാര്യം തിരക്കിയപ്പോഴാണു സംഭവം അറിയുന്നത്‌. ഒരെണ്ണത്തിനും ടിക്കറ്റ്‌ കിട്ടിയില്ലാ. 10 മണിയുടെ മോര്‍ണിംഗ്‌ ഷോ 8 മണിക്കേ തുദങ്ങിയത്രേ.ഓ.... ആ ടെന്‍ഷനുമിടക്കും എനിക്ക്‌ ഒരു ചെറിയ സന്തോഷം തൊന്നിയതു അപ്പൊഴാണു.ഒറ്റയൊരുത്തന്‍ പോലും പടം കണ്ടില്ലല്ലോ..!!

വൈകുന്നേരം വീട്ടിലേക്ക്‌ കേറുന്നതിനു മുന്‍പ്‌ ഞാന്‍ റോഡില്‍ നിന്നു തന്നെ ഒരു ലോങ്ങ്‌ റേഞ്ച്‌ സ്കാനിംഗ് നടത്തി. ഫാദര്‍ജി അടുക്കളയുടെ ബാക്ക്‌ സൈഡില്‍ ഇരുന്ന് പട്ട കീറുന്നു,മാതാജി വെള്ളം കോരുന്നു,ചെട്ടായി ഹോണ്ടാ സിറ്റി തേച്ചു മിനുക്കിക്കൊണ്ടിരിക്കുന്നു.എന്റെ സമയം നൊക്കണേ..ഫാദര്‍ജിക്ക്‌ ഈ സമയത്തെന്താ വീട്ടില്‍ കാര്യം.. ഇന്ന് കക്ഷി ഡ്യൂട്ടിക്ക്‌ പോയില്ലേ? ( ഒരു നിയമപാലകന്‍ ആണു എന്റെ പിതാജി. എ.എസ്‌.ഐ.).വീട്ടീക്കേറി ഒരു ചായയെല്ലാം കുടിച്ചതിനു ശേഷം കാര്യം പറയാം എന്ന് വിചാരിച്ച്‌ മുറ്റത്ത്‌ എത്തിയപ്പൊഴേക്കും ഫാദര്‍ജിയുടെ വിളി.പടം എങ്ങിനെയുണ്ടയിരുന്നു കുട്ടാ.? ഈശ്വരാ.. ഇവര്‍ എങ്ങിനെയറിഞ്ഞു കാര്യം? ഐ.എസ്‌.ഐ ചാരന്മാര്‍ പൂപ്പത്തിയിലുമോ?സംഭവം ഇങ്ങനെയായിരുന്നു. ഞങ്ങള്‍ ഒരു വീല്‍ കയ്യിലും ബാക്കി സൈക്കിള്‍ തലയിലും വച്ചു കൊണ്ടു പൂപ്പത്തി സിറ്റിയില്‍കൂടെ മാര്‍ച്‌ പാസ്റ്റ്‌ നടത്തിയ കാര്യം സ്പെഷല്‍ ബ്രാഞ്ച്‌ ഫാദര്‍ജിക്കു ഫാക്സ്‌ റിപ്പോര്‍ട്ട്‌ അയച്ചിരുന്നു. എന്തായാലും എന്റെ സമയഗുണം കൊണ്ടോ അതൊ ഫാദര്‍ജിക്കു ശംബളം രണ്ടു ദിവസം നേരത്തേ കിട്ടിയ സന്തോഷം കൊണ്ടോ, കക്ഷിയുടെ കയ്യില്‍ ഇരുന്ന തെങ്ങിന്റെ പട്ട എന്റെ പെടലിക്ക്‌ വീണില്ല. 100 രൂപ തരാം എന്നു സമ്മതിക്കുകയും ചെയ്തു.ഇനി 2 കൊല്ലത്തേക്ക്‌ വീട്ടിലെ വണ്ടിയുടെ മെയിന്റനന്‍സിനു 10 പൈസ തരില്ല എന്ന കണ്ടീഷനൊടെ.
(പുത്തന്‍ സൈക്കിള്‍ രണ്ടു പീസ്‌ ആക്കിയതില്‍ സനിലിന്റെയും അത്‌ അവന്റെ വീട്ടില്‍ അറിഞ്ഞപ്പോള്‍ അവന്റെ പാരെന്റ്സിന്റേയും റിയാക്ഷന്‍ ഞാന്‍ ഇവിടെ വിവരിക്കുന്നില്ല.ഒരു അര കിലോമീറ്റര്‍ കൂടെ ഈ പോസ്റ്റ്‌ എഴുതേണ്ടി വരും , അതു കൊണ്ടാ...!!)

വാല്‍കഷണം : അടുത്ത ശനിയായ്ഴ്ച തന്നെ 6.50 ന്റെ ഹിരണ്യയില്‍ കേറി കൊടുങ്ങല്ലൂര്‍ പോയി കഷ്ടപ്പെട്ടു ടിക്കറ്റ്‌ എടുത്ത്‌ ഞാന്‍ പടം കണ്ടു.

21 Comments:

Anonymous Anonymous said...

Ie¡n !

September 12, 2006 10:49 AM  
Blogger ദിവ (diva) said...

ദേ പിന്നേം പുലി !

അളിയന്‍സ്, പോസ്റ്റ് കലക്കന്‍സ് ആയിട്ടുണ്ട് ട്ടാ...

എന്നാ ഒഴുക്കായിട്ടാണെഴുതിയിരിയ്ക്കുന്നത്. കിടിലോടിലന്‍ !. പ്രയോഗങ്ങളും ഇഷ്ടപ്പെട്ടു. ഇതാരും ഇതുവരെ കണ്ടില്ലേ !

ഓ ചുമ്മാതല്ല ഇതാരും കാണാഞ്ഞത്. അളിയന്‍സ് ഒരു കാര്യം ചെയ്തില്ല. പോസ്റ്റിട്ട് കഴിഞ്ഞ് ‘ഇതാ പുതിയ പോസ്റ്റ്’ എന്നോ മറ്റോ പറഞ്ഞ് ഒരു കമന്റും സ്വന്തമായി ഇടുക. അല്ലെങ്കില്‍ ചിലര്‍ ചെയ്യുന്ന പോലെ പോസ്റ്റിന്റെ ആദ്യത്തെ രണ്ട് മൂന്ന് പാരഗ്രാഫ് കോപ്പി ചെയ്ത് കമന്റായി ഇടുക. (ഒരു മലയാളം അക്ഷരമെങ്കിലും ഉണ്ടായിരിയ്ക്കണം. എന്നാലേ പിന്മൊഴിയില്‍ വരൂ എന്നാണറിയുന്നത്. ബാക്കി അറിയാവുന്നവര്‍ പറഞ്ഞുതരും.)

പിന്മൊഴിയില്‍ വന്നാലേ പലരും പുതിയ പോസ്റ്റ് വന്നുവെന്ന് അറിയൂ. തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്തതുകൊണ്ട് മാത്രം എല്ലാവരും അറിയണമെന്നില്ല.

എന്നാലും, ഇതുപോലെയുള്ള പോസ്റ്റൊക്കെ മിസ്സ് ചെയ്യുന്നത് നഷ്ടമാണ്.

September 13, 2006 5:26 AM  
Blogger വിശാല മനസ്കന്‍ said...

‘പെട്ടെന്നാണതു സംഭവിച്ചത്‌..!! എതിരേ നിന്നു ഒരു 1947 മോഡല്‍ അംബാസഡര്‍(ഹെര്‍കുലീസ്‌) 150 കിലോമീറ്റര്‍ സ്പീഡില്‍ വരുന്നു,ബെല്ലും ബ്രേക്കുമില്ലാതെ. ഒരു നിമിഷം ഞാന്‍ പഠിച്ച ഡ്രൈവിംഗ്‌ ബാലപാഠങ്ങള്‍ മറന്നു.ഞാന്‍ വണ്ടി വലത്താട്ടു ഒടിച്ചു‘

ഇത് വായിക്കാന്‍ താമസിച്ചു.(സ്വാഭാവികം)

ദിവാപുലി പറഞ്ഞത് തന്നെ പറയട്ടെ, ദാണ്ട്രാ മറ്റൊരു പുലിക്കുട്ടപ്പന്‍!

അളിയന്‍സേ രസായിട്ടുണ്ട് ഷ്ടാ. എല്ലാവിധ ഭാവുകങ്ങളും, ആശംസകളും.

‘പുപ്പുലീ ഭവ:‘

September 13, 2006 6:17 AM  
Blogger അളിയന്‍സ് said...

നന്ദി....നന്ദി...നന്ദി....
പുലി ഒന്നുമല്ലാ ചേട്ടന്മ്മാരേ....
കൊടകരയില്‍ നിന്ന് കുറച്ചു കാറ്റ് തെക്കോട്ട് മാറി മാളയിലേക്ക് വീശിയതിന്റെ എഫക്റ്റ് ആണ്.
ഈ പോസ്റ്റ് വിശാല്‍ജിക്കിരിക്കട്ടെ..

September 13, 2006 7:37 AM  
Blogger ഇടിവാള്‍ said...

അളിയന്‍സ്..
നന്നായിരിക്കുന്നു കേട്ടോ .. ഇനിയും എഴുതുക !

September 13, 2006 7:59 AM  
Blogger ശ്രീജിത്ത്‌ കെ said...

അളിയാ, കലക്കന്‍ പോസ്റ്റ്. ടയര്‍ ഡി.എന്‍.എ പോലെയായി എന്ന ഉപമ അസ്സലായി. ഇങ്ങനെ ഒരു പുലി ഇവിടെ ഇരുപ്പുണ്ടായിരുന്ന കാര്യം അറിഞ്ഞില്ല.

September 13, 2006 8:11 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

അളിയന്‍സേ കലക്കികെട്ടോ.

September 13, 2006 8:21 AM  
Blogger അത്തിക്കുര്‍ശി said...

അളിയന്‍സ്‌,

കൊള്ളാം..
നല്ല ഒഴുക്കുണ്ട്‌. നന്നായിട്ടുണ്ട്‌

September 13, 2006 8:35 AM  
Blogger അരവിന്ദ് :: aravind said...

എത്താന്‍ വൈകി..ക്ഷമിക്കൂ അളിയാ.
“ഫ്രണ്ടിലെ വീല്‍ ഒമ്പതാം ക്ലാസ്സ്‌ ബയോളജി ക്ലാസില്‍ പടിച്ച ഡി.എന്‍.എ യുടെ പടം പോലെ ആകെ വളഞ്ഞുതിരിഞ്ഞിരിക്കുന്നു“
സൂപ്പര്‍ ഡ്യൂപ്പര്‍...
ഒത്തിരി ചിരിച്ചു..:-))

September 13, 2006 5:49 PM  
Blogger ::പുല്ലൂരാൻ:: said...

super... nannaayittundu..

September 13, 2006 6:05 PM  
Blogger അലിഫ് /alif said...

മാളയ്ക്കടുത്തുള്ള അളിയന്‍സേ..കലക്കി..കേട്ടോ..പക്ഷേ കാണാന്‍ വൈകി.
അടുത്തതെപ്പോ..?

September 13, 2006 6:25 PM  
Blogger ദില്‍ബാസുരന്‍ said...

കലക്കി അളിയാ... കലക്കി!

ഈ ജീവിതം എത്ര മനോഹരം അല്ലേ? :)

September 13, 2006 6:33 PM  
Blogger അളിയന്‍സ് said...

പ്രോത്സാഹനങ്ങള്‍ക്ക് ഒരായിരം (one thousand only) നന്ദി.

September 14, 2006 12:27 PM  
Blogger സൂര്യോദയം said...

അളിയന്‍സേ.... കിടിലന്‍.... എല്ല പോസ്റ്റും കിടിലന്‍..... ഇനിയും കാണാം.... കാണണം... :-)

September 26, 2006 2:52 PM  
Anonymous Anonymous said...

Aliya
Trichyil ninnum kuttiyum parachu poyittu avidullavare orumathiri vadiyakarithu

ennu
oru hathabhaghya trichykaran

October 06, 2006 4:58 PM  
Anonymous Anonymous said...

Hi da,
i really appeciate you da..
you have done it well. All the best in forthcoming postings..
I too felt that you are driving me through my Poly days.
Kudos to you..
Sreenivas...

October 18, 2006 7:05 PM  
Anonymous തത്തറ said...

ഗഡീ, കലക്കീട്ടോ.... ഇത് കാണാന്‍ ഇത്രയും ലേറ്റായത് എന്താന്നാ ഞാനാലോചിക്കുന്നെ.
തകര്‍പ്പനിഷ്ട്ടാ.....

October 19, 2006 8:57 AM  
Blogger sunilchola said...

edaaaaaa.......kshema nashichu..enthuvade ethu...vayichitu theerunilla...gethi kettu njan printout eduthu...100 rupa potti...

June 12, 2007 5:28 PM  
Blogger Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

March 12, 2008 11:12 PM  
Blogger ഇസാദ്‌ said...

സൂപ്പര്‍....

May 10, 2010 3:34 PM  
Blogger സുധി അറയ്ക്കൽ said...

ഇതിനൊന്നും മറുപടി പറയാതെ ഞാന്‍ ജിയോഗ്രഫി ബുക്‌ എടുത്ത്‌ തേക്കെ അമേരിക്കയിലെ കാലാവസ്ഥയുടെ പ്രത്യേകതകളെപറ്റി പഠിക്കാന്‍ തുടങ്ങി..............ഃഃഃഃഃഃഃതകര്‍ത്തു.

September 08, 2017 6:22 AM  

Post a Comment

Links to this post:

Create a Link

<< Home